(1)
മാവിന്റെ ചില്ല -
തോറും ഉണ്ണികളുടെ
സമ്മേളനം .
(2)
കാറ്റിന്റെ കൈയിൽ
മണം പുരട്ടി റോസും
പിന്നെ മാലതിയും
(3)
അക്ഷരത്താളിൽ നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .
(4)
ചന്ദ്രൻ മോന്തീ കള്ള്
ആകാശിന്റെ ഷാപ്പിൽ
വേച്ചു വേച്ചു പോയി
മറിഞ്ഞു വീണു കുളത്തിൽ
നക്ഷത്രങ്ങൾ സാക്ഷി
ചന്ദ്രൻ മുങ്ങിച്ചത്തു.
(5)
ഹൃദയത്തിൽ
കോർത്തുവച്ചു ഞാൻ
അനുഭവത്തിന്റെ
നിറമുത്ത് .
(6)
ചിന്ത തൻ കനൽ
എരിയുന്നു, നിന്ദ തൻ
നെരിപ്പോടിൽ.
(7)
ഊറ്റി ഊറ്റി ഉറവ വറ്റിയ കിണറാണ് ഭാവന.
(8)
പണ്ട്
ഭക്തൻ ഭഗവാനെ മനസ്സിൽവച്ച് പൂജിച്ചു. .
ഇന്ന്
ഭക്തൻ ഭഗവാനെ വെറും കൈക്കൂലിക്കാരനാക്കി.
(9)
എന്റെ ഹൃദയവേണുവിൽ
ശ്വാസം നിറച്ചു നീ
ശ്രുതിലയസംഗീതം.
(10)
ജനിമൃതികൾ
തൊട്ടുവച്ചു
ജീവിതചക്രം.
മാവിന്റെ ചില്ല -
തോറും ഉണ്ണികളുടെ
സമ്മേളനം .
(2)
കാറ്റിന്റെ കൈയിൽ
മണം പുരട്ടി റോസും
പിന്നെ മാലതിയും
(3)
അക്ഷരത്താളിൽ നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .
(4)
ചന്ദ്രൻ മോന്തീ കള്ള്
ആകാശിന്റെ ഷാപ്പിൽ
വേച്ചു വേച്ചു പോയി
മറിഞ്ഞു വീണു കുളത്തിൽ
നക്ഷത്രങ്ങൾ സാക്ഷി
ചന്ദ്രൻ മുങ്ങിച്ചത്തു.
(5)
ഹൃദയത്തിൽ
കോർത്തുവച്ചു ഞാൻ
അനുഭവത്തിന്റെ
നിറമുത്ത് .
(6)
ചിന്ത തൻ കനൽ
എരിയുന്നു, നിന്ദ തൻ
നെരിപ്പോടിൽ.
(7)
ഊറ്റി ഊറ്റി ഉറവ വറ്റിയ കിണറാണ് ഭാവന.
(8)
പണ്ട്
ഭക്തൻ ഭഗവാനെ മനസ്സിൽവച്ച് പൂജിച്ചു. .
ഇന്ന്
ഭക്തൻ ഭഗവാനെ വെറും കൈക്കൂലിക്കാരനാക്കി.
(9)
എന്റെ ഹൃദയവേണുവിൽ
ശ്വാസം നിറച്ചു നീ
ശ്രുതിലയസംഗീതം.
(10)
ജനിമൃതികൾ
തൊട്ടുവച്ചു
ജീവിതചക്രം.