ശശീന്ദ്രൻ പുത്തൂർ
(1)
മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.
(2)
കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ കനപ്പിച്ചു കുന്ന്
(3)
നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ....!!!
(4)
കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.
(5)
നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു
(6)
യോഗ്യതകൾ
ചെരുപ്പിന്റെ
വാറഴിക്കുന്നു
(7)
ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ?
(8)
രാത്രിയുടെ ഹാലജൻ
കരിവീണു മങ്ങി .
(9)
ആകാശച്ചെപ്പിലെ
കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .
(10)
നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം
(11)
കിനാവിന്റെ കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു
(12)
ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .
കെങ്കേമം, ഈ വരികള്‍...ഇനിയും കാത്രിഇക്കുന്നു, ആശംസകള്‍...:)
ReplyDeleteആശംസകൾ..............
ReplyDeletenandi friends
ReplyDelete