Sunday, March 3, 2013

യഹ് അമൃതാ മാഡം കാ ഹേ ......!!!

                                                                                                   ശശീന്ദ്രന്‍ പുത്തൂര്‍ 

                  1992 ജാനുവരി മാസം .  ഞാന്‍ വടക്കേ ഇന്ത്യയിലെ ഒരു സ്കൂളില്‍ ജോലിക്ക് ചേര്‍ന്ന കാലം . ഹിന്ദിഭാഷയില്‍ പത്താം ക്ലാസ് വരെയുള്ള പ്രാവീണ്യം . എന്നു പറഞ്ഞാല്‍ എഴുത്തും വായനയും മാത്രം .  സംസാരശേഷി തീരെയില്ല . 'ഗാന്ധി  നഗര്‍ സെക്കന്റ് സ്ട്രീറ്റി'ലെ ഗൂര്‍ഖയെപ്പോലെ "മേം രാം സിംഹ് കാ ബേട്ടാ ഭീം സിംഹ് ..... ഹേ ... ഹോ ... ഹൈം'' ഇത്രമാത്രമാണ്‌ എന്റെ  ഹിന്ദി. ഒരു പക്ഷേ  മോഹന്‍ലാല്‍ അവതരിപ്പിച്ച  കഥാപാത്രം സംസാരിച്ചതിനേക്കാള്‍ കഷ്ടമായിരുന്നു എന്റെ ഭാഷ. സംഭവം  തുടരുന്നു .                                                                                                   ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലം . റിപ്പബ്ലിക് ദിനാഘോഷം . ജില്ലാധി കാരിയാണ്‌ മുഖ്യാതിഥി . ആഘോഷപരിപാടികള്‍ പൊടിപൂരമാക്കാന്‍ കമ്മറ്റികള്‍ രൂപീ കരിച്ചു  . അടുത്തിടെ മാത്രം ജോയിന്‍ ചെയ്ത വെറും ശിശുവായ എനിക്ക് വച്ചുനീട്ടിയത്  'പരിസരശുചീകരണവും  മോടിപിടിപ്പിക്ക'ലും കമ്മിറ്റിയിലെ ഒരു സാധാരണ അംഗം. ഒരുപക്ഷേ മറ്റു ജോലികള്‍ക്ക് ഞാന്‍ അനുയോജ്യനാവില്ല എന്നു തോന്നിയതു കൊണ്ടോ അതോ പരിസരശുചീകരണപ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ചവന്‍ എന്ന്‍ ഒറ്റനോട്ട ത്തില്‍ വെളിപ്പെട്ടതുകൊണ്ടോ ആര്‍ക്കും വേണ്ടാത്ത കമ്മിറ്റിയിലെ അംഗമാകേണ്ട  ചുമതല ഇയുള്ളവന്റെ കൈകളില്‍ നിര്‌ബന്ധപുര്‍വം ഏല്പിക്കപ്പെട്ടു . കമ്മിറ്റിയുടെ അധ്യക്ഷ എന്നെക്കാള്‍ സീനിയറും കലാധ്യാപികയുമായ അമൃതാമാഡം .പഴയ രീതിയനുസരിച്ച് കമ്മിറ്റിയിലെ സീനിയര്‍ ജോലി ചെയ്യേണ്ട ചെയ്യിച്ചാല്‍ മതി . വളരെക്കുറച്ച്  ഭാഗം മാത്രം  വൃത്തിയാക്കിക്കുന്ന  ജോലി  അമൃത സ്വീകരിച്ച്  ബാക്കിഭാഗങ്ങള്‍ വൃത്തിയാക്കുന്ന ജോലി  എന്നെ ഏല്പിച്ചു . അനുസരണയുടെ "എ ബി സി ഡി " എന്തെന്നുപോലും അറിയാത്ത നാളെയുടെ വാഗ്ദാനങ്ങള്‍ സഹായിക്കാനായി എന്നോടൊപ്പം കൂടി . ഒരു ഇരുപത്തഞ്ചോളം കുട്ടികള്‍ . അവര്‍ തമാശകള്‍ പറഞ്ഞും ഇടയ്ക്കിടെ ഭാഷാപരിജ്ഞാനമില്ലാത്ത എന്നെ  ഓര്‍ത്ത് സന്തോഷിച്ചും അവരുടെ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരുന്നു . പക്ഷേ ശുചീകരണം മാത്രം എങ്ങും എത്തിയില്ല . അമൃതാമാഡം വന്നുനോക്കിയപ്പോള്‍ ജോലികള്‍ ഒന്നും നടന്നിട്ടില്ല . അവര്‍ എന്റെ നേരേ പരിഹാസത്തില്‍ ചാലിച്ച ഒരു നോട്ടം അയച്ചു . എന്നിട്ട് കുട്ടികളെ വഴക്കുപറഞ്ഞു . ഞാന്‍ ഹിന്ദിയും ഇംഗ്ലീഷും കൂട്ടികലര്‍ത്തി ഒരുതരം അവിയല്‍ ഭാഷയില്‍ ചട്ടം പഠിപ്പിക്കാന്‍ നോക്കി . ഹിന്ദി അല്ലാതെ ഒരു വകയും ഇവറ്റകളുടെ ചെവിയില്‍ കയറാത്തതിനാല്‍ ഭാവഹാവാദികള്‍ കൊണ്ട് കര്‍മ്മോന്മുഖരാ ക്കാന്‍ ശ്രമിച്ചു . ഫലമോ നിരാശ.  എന്റെ ഭാവാഭിനയം അവരെ കൂടുതല്‍ ചിരിപ്പിച്ചു . മൊത്തത്തില്‍ അവര്‍ക്ക് തമാശ . എന്റെ ധര്‍മസങ്കടം കണ്ടു ദയ തോന്നിയ തൂപ് പുകാരന്‍ ശിവലാല്‍ എന്റെ സഹായത്തിനെത്തി. അയാളും കുട്ടികളും കൂടി ഒരുവിധം ജോലികള്‍ ചെയ്തു തീര്‍ത്തു .              

  കലക്ടര്‍ എത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം . വഴികള്‍ പരവതാനി കൊണ്ടു പൊതിഞ്ഞു . കൊടിതോരണങ്ങള്‍ ഇരുവശങ്ങളിലും കെട്ടി . ജോലിയില്‍ എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ ഊരുചുറ്റല്‍ ആരംഭിച്ചു. അപ്പോഴാണ്‌ വഴിയില്‍ ചാണകം കിടക്കുന്നത് .  കോപാകുലനായി അദ്ദേഹം ആക്രോശിച്ചു . "യഹ്  ക്യാ ഹേ "-ഇതെന്താണ് ?'' അപ്പോള്‍ ഭാഗ്യദോഷത്തിനു  കമ്മിറ്റിക്കാരനായ ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഹിന്ദി അറിയാത്ത അവസ്ഥയും പുതിയ സാഹചര്യവും എന്നെ കുഴക്കി . ഞാന്‍ രണ്ടും കല്പിച്ച് അറിയാവുന്ന ഹിന്ദിയില്‍ ഒരു കാച്ചു കാച്ചി . ഞാന്‍ പറഞ്ഞു "യഹ് അമൃതാമാഡം കാ ഹേ ". ഇത് കേട്ട മാത്രയില്‍ അവിടെ ഇരുന്ന ആളുകളെല്ലാം ഉറക്കെ ചിരിക്കാന്‍ തുടങ്ങി .മസില്‍ പെരുപ്പിച്ചെത്തിയ പ്രിന്‍സിപ്പാളും ചിരിച്ചു പോയി . ഞാന്‍ എന്താണെന്നറിയാതെ "എന്തോ കളഞ്ഞ അണ്ണാനെ പോലെ "  വിളറിയ ചിരിയുമായി നിന്നു. കൂട്ടത്തില്‍ മഹാന്മാരുടെ സഭയില്‍ ഈ ദുഷ്കര്‍മം ചെയ്ത പശുവിനെ പ്രാകി . (പശുവിനറിയില്ലല്ലോ കളക്ടറുടെ വില)                                    

     പിന്നീടാണ് എല്ലാം എനിക്ക് മനസ്സിലായത്‌ . ഞാന്‍ ഉദ്ദേശിച്ചതും അവര്‍ മ നസ്സിലാക്കിയതും രണ്ടും രണ്ടാണെന്ന്  . ഞാന്‍ ഉദ്ദേശിച്ചത് വൃത്തിയാക്കി വയ്ക്കേണ്ട സ്ഥലത്തിന്റെ ചുമതല അമൃതാ മാഡത്തിനാണെന്നാണ് . എന്നാല്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് ഇതെന്താണെന്നാണ്?ചാണകം അമൃതാ മാഡത്തിന്റെ ആണെന്നാണ്‌ കേട്ടുനിന്നവര്‍ മനസ്സിലാക്കിയത് . കുഴപ്പിക്കുന്ന കാര്യങ്ങളെ !!!
     


   

14 comments:

  1. http://anilnambudiripad.blogspot.in/2013/02/blog-post_1.html നന്നായിരിക്കുന്നു, ശശീന്ദ്രന്‍ സാര്‍...വ്യത്യസ്ത കൊല്ലങ്ങളില്‍ ഒരേ വിദ്യാലയത്തില്‍ ജോലി ചെയ്ത നമുക്ക് ഒരേ അനുഭവം...അല്ലെ? ഞാന്‍ ഇത് മുന്‍പെഴുതിയിരുന്നു, പരസ്പരം അറിയാത്ത കാര്യങ്ങള്‍, അല്ലെ...സാര്‍...:)

    ReplyDelete
    Replies
    1. നന്ദി ഒത്തിരി കടപ്പാട്

      Delete
  2. അത് കലക്കി സര്‍...

    ReplyDelete
  3. അത് കലക്കി സര്‍...

    ReplyDelete
  4. ഉത്തരേന്ത്യയില്‍ ഉദ്യോഗം ഭരിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഇതിനു പിന്നിലെ പൊള്ളുന്ന ചിരി ഉള്‍ക്കൊള്ളാനാവും.
    ആശംസകള്‍!!!!!

    ReplyDelete
    Replies
    1. നന്ദി വിജയകുമാർസർ

      Delete
  5. ഹഹഹ
    അച്ഛാ സച്ചാ ബച്ചാ ഹെ ഹൊ ഹി

    ReplyDelete
  6. അതിജീവനത്തിന്റെ നാളുകള്‍ ഓര്‍ത്തു ഇപ്പോള്‍ ചിരിക്കാന്‍ ആവുന്നു അല്ലേ?

    ReplyDelete
  7. നന്ദി ആശംസകൾ!!!

    ReplyDelete
  8. ചാണകമിടുന്ന അമൃത മേഡം ശരിക്കും ചിരിപ്പിച്ചു .

    നല്ല പോസ്റ്റ്‌

    ReplyDelete