Tuesday, March 19, 2013

എന്റെ മലയാളം

ശശീന്ദ്രൻ പുത്തൂർ 
ചാനലിൽ  സുന്ദരി വെട്ടിനിരത്തുന്ന  
'കൂതറ'ഭാഷയല്ലെ,ന്റെ മലയാളം
  
ഇംഗ്ലീഷ് സ്കൂളുകൾ അടവച്ചിറക്കുന്ന 
കുഞ്ഞുങ്ങൾ മൊഴിയുന്നതല്ല മലയാളം 

കൊടി വച്ച കാറിൽ പറന്നുനടക്കുന്ന 
മന്ത്രിമാരോതുന്നതല്ല മലയാളം 

കോളേജ് കൌമാരം നട്ടുവളർത്തുന്ന 
'ടാ ','ടി ' വിളിയല്ല നല്ല മലയാളം

മുട്ടിനു മുട്ടിനു ഇംഗ്ലീഷ് കോർത്തിട്ട് ,
മുട്ടുശാന്തിക്കായ് 'മലയാലം' ചേർത്തിട്ടു,
മച്ചിങ്ങ പോലുള്ള മൂക്കാത്ത വാചകം  
തട്ടിവിടുന്നതല്ലെന്റെ മലയാളം 

അരയിലുറയ്ക്കാത്ത കളസം കയറ്റീട്ടു, 
'അണ്ടർ വെയറി'ന്റെ ബ്രാന്റുകൾ കാട്ടീട്ട്,
കണ്ഠകൌപീനങ്ങൾ ചാർത്തി നടക്കുന്ന 
നവ 'ട്രെന്റി' ലുണരുന്നതല്ല മലയാളം

'ന്യൂ ജനറേഷൻ' സിനിമയെന്നോതീട്ട് 
തെറി'ഡയലോഗി'ൽ കലാശം നടത്തീട്ട് 
അമ്മ പെങ്ങന്മാർ ചെവി പൊത്തിയോടുന്ന 
മ്ലേച്ഛമാം ഭാഷയല്ലെന്റെ മലയാളം 

സർക്കാരാപ്പീസിൽ നിരവച്ചിരിക്കുന്ന 
പൊടിയുടെ മേലങ്കി ചാർത്തിയുറങ്ങുന്ന 
തീരുമാനത്തിനായ് കെട്ടിക്കിടക്കുന്ന 
ഫയലിൽ തെളിയുന്നതല്ല മലയാളം 

*******************************
അമൃതമാം പുഴയുടെ സംഗീതസാന്ദ്രത 
ഹരിതയാം കാടിന്റെ നിറമാർന്ന കൗതുകം 
വിടരുന്ന പൂവിന്റെ നിറവാർന്ന സൗരഭം 
ഇടചേർന്ന് നിറയുന്നതെന്റെ ഭാഷ 

ആത്മാവിലുണരുന്ന സൌമ്യഭാവങ്ങളെ 
കോരിത്തരിപ്പിക്കുമമൃത ഭാഷ 
ഏതൊരു ഭാഷയ്ക്കുമൊപ്പം പുലരുവാൻ 
കഴിവിയന്നുള്ളവളെന്റെ ഭാഷ

എന്റെ അമ്മ മലയാളം  !!!

  

  


14 comments:

  1. "അമ്മയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
    ജന്മമൊന്നോടുക്കുവാന്‍ മക്കളെ കൊതിപ്പുഞാന്‍"

    ചെമ്മനം ചാക്കോ എഴുതിയ മമ്മി എന്ന ഉപഹാസ്യകവിത ഓര്‍മ്മയില്‍ തെളിയുന്നു. അന്തിമാഭിലാഷമായി ആ അമ്മ പറഞ്ഞത് എത്ര വലിയൊരു സത്യം, അല്ലെ?

    നല്ല പരിഹാസം...സറ്റയര്‍...ഇഷ്ടായി, ഇനിയും എഴുതി മുന്നേറുക! ആശംസകള്‍...!!!



    ReplyDelete
  2. കുരീപ്പുഴ ശ്രീകുമാറിന്റെ "അമ്മ മലയാളം" എന്ന കവിത ഓർക്കുന്നു. പുതിയ സംബ്രംഭാതിനു എല്ലാ വിത ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  3. ഈ മലയാളം ആണ് എന്‍റെ മലയാളം കൊള്ളാം നല്ല വരികള്‍ എന്‍റെ ആശംസകള്‍

    ReplyDelete
  4. അമൃതമാം പുഴയുടെ സംഗീതസാന്ദ്രത
    ഹരിതയാം കാടിന്റെ നിറമാർന്ന കൗതുകം
    വിടരുന്ന പൂവിന്റെ നിറവാർന്ന സൗരഭം
    ഇടചേർന്ന് നിറയുന്നതെന്റെ ഭാഷ

    ആത്മാവിലുണരുന്ന സൌമ്യഭാവങ്ങളെ
    കോരിത്തരിപ്പിക്കുമമൃത ഭാഷ
    ഏതൊരു ഭാഷയ്ക്കുമൊപ്പം പുലരുവാൻ
    കഴിവിയന്നുള്ളവളെന്റെ ഭാഷ

    എന്റെ അമ്മ മലയാളം !!!

    ReplyDelete
  5. മലയാളം ആണ് അമ്മ ...മറക്കരുത് ഒരിക്കലും

    ReplyDelete
    Replies
    1. നമ്മുടെ കൂട്ടത്തിൽ ഒരു വലിയ ശതമാനവും മലയാളത്തോട് അവജ്ഞ വച്ചുപുലർത്തുന്നു.നമ്മുടെ ഭാഷ നശിച്ചാൽ നമ്മൾക്ക് മറ്റുള്ളവരുടെ മുന്നിൽ എന്തു വില.ആരറിയുന്നു ഇതെല്ലാം.നന്ദി ശ്രീ. പ്രമോദ്

      Delete
  6. മലയാണ്മ അത് മരിക്കില്ല
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതാണല്ലൊ നമ്മുടെ ഭാഷ

    ReplyDelete
    Replies
    1. നമുക്ക് പ്രാർഥിക്കാം. Be Proud as a MALAYALI

      Delete
  7. കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി ......

    ReplyDelete