Saturday, April 27, 2013

പൊടിയും പൊട്ടും -3

                                                                                                                                                      ശശീന്ദ്രൻ പുത്തൂർ 
(1)
മാവിന്റെ ചില്ല -
തോറും ഉണ്ണികളുടെ
സമ്മേളനം .

(2)
കാറ്റിന്റെ കൈയിൽ
മണം പുരട്ടി റോസും
പിന്നെ മാലതിയും

(3)
അക്ഷരത്താളിൽ  നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .

(4)
ചന്ദ്രൻ മോന്തീ കള്ള്
ആകാശിന്റെ ഷാപ്പിൽ
വേച്ചു വേച്ചു പോയി
മറിഞ്ഞു വീണു കുളത്തിൽ
നക്ഷത്രങ്ങൾ സാക്ഷി
ചന്ദ്രൻ മുങ്ങിച്ചത്തു.

(5)
ഹൃദയത്തിൽ
കോർത്തുവച്ചു ഞാൻ
അനുഭവത്തിന്റെ
നിറമുത്ത് .

(6)
ചിന്ത തൻ കനൽ
എരിയുന്നു, നിന്ദ തൻ
നെരിപ്പോടിൽ.

(7)
ഊറ്റി ഊറ്റി ഉറവ വറ്റിയ കിണറാണ് ഭാവന.

(8)
പണ്ട്
ഭക്തൻ ഭഗവാനെ മനസ്സിൽവച്ച്  പൂജിച്ചു. .
ഇന്ന്
ഭക്തൻ ഭഗവാനെ വെറും കൈക്കൂലിക്കാരനാക്കി.

(9)
എന്റെ  ഹൃദയവേണുവിൽ
ശ്വാസം നിറച്ചു നീ
ശ്രുതിലയസംഗീതം.

(10)
ജനിമൃതികൾ
തൊട്ടുവച്ചു
ജീവിതചക്രം.



   

5 comments:

  1. ചിന്ത തൻ കനൽ
    എരിയുന്നു, നിന്ദ തൻ
    നെരിപ്പോടിൽ.

    ആശംസകൾ

    ReplyDelete
  2. നന്ദി ശ്രീ.ഷാജു അത്താണിക്കൽ

    ReplyDelete
  3. അക്ഷരത്താളിൽ നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .

    നല്ല വരികള്‍ സര്‍...

    ഊറ്റി ഊറ്റി ഉറവ വറ്റാത്ത കിണറല്ലെന്‍ ഭാവന...അല്ലെ സാര്‍?

    ReplyDelete
  4. എന്താ പറയുക?ഒത്തിരി നന്ദി

    ReplyDelete
  5. കൊച്ചു കൊച്ചു സത്യങ്ങള്‍

    ReplyDelete