Friday, April 19, 2013

മോഹങ്ങൾ




ഇരുളിനെ ഗർഭത്തിലേറ്റിയ രാത്രിക്ക് 
നിറവെളിച്ചം ജനിച്ചെങ്കിലി,ഷ്ടം !
തൊടിയിലെ തുടലിപ്പടർപ്പിലെ കൈനാറി 
മണമെഴും പൂവിനായ് കൊതിപിടിച്ചു 

മുറ്റത്തെ ചെന്തെങ്ങിൻ കൈകളിൽ കൂടേറ്റി 
മുട്ടയിട്ടടയിരുന്നോർത്തു!  കാക്ക 
മുട്ട വിരിഞ്ഞുണർന്നെത്തുന്ന കുഞ്ഞുങ്ങൾ 
കുയിലിനെ വെല്ലുന്ന പാട്ടുപാടും 

അതുപോലെ കവികളും മനസ്സിൽ സൂക്ഷിക്കുന്നു 
നാളെ ജനിക്കുന്ന കവിതയെല്ലാം 
ഒരു മഹാകവിതയായ് മാറുമോ അവയാലേ 
ഒരു നവലോകം തുറന്നിടുമോ ?  


ശശീന്ദ്രൻ പുത്തൂർ 






5 comments:

  1. നാളെകളില്‍ ജനിക്കുന്ന കവിതകള്‍ മഹാകാവ്യങ്ങളാവട്ടെ.. വായനയിലൂടെ എഴുത്ത് മഹത്വവത്കരിക്കട്ടെ.. തുടര്‍ന്നെഴുതുക..

    ReplyDelete
  2. തുറന്ന കവിതാ വിഹായസ്സില്‍ പറന്നുയരാന്‍ കഴിയട്ടെ എന്ന് മാത്രം ആശംസ...

    ReplyDelete
  3. ആർക്കും മോഹിക്കാമല്ലോ?ബ്ലോഗർക്കവികൾക്ക് പ്രത്യേകിച്ച്. അഭിപ്രായങ്ങൾക്ക് നന്ദി

    ReplyDelete